"കാളി കാളി മഹാകാളി ഭദ്രകാളി
നമോസ്തുതേ, കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ"
പ്രകൃതിയുടെ കാവലാണ് കാവുകൾ. അനേകമായിരം വരുന്ന കാവുകളിൽ പനിച്ചയം ദേശത്തിന്റെ കാവലും, ആശ്രയവും, ശക്തിയുമാണ് പനിച്ചയം കാവ്. അഭീഷ്ടവരദായിനിയായ ശ്രീ ഭദ്രകാളി വാഴുന്ന ഈ കാവിനെ പണ്ട് മുതലേ വിളിച്ചു പോന്നിരുന്നത് പനിച്ചേരിക്കാവെന്നും, കാവിലമ്മയെ പനിച്ചേരി മുത്തി എന്നുമാണ്. ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ശാന്ത സ്വരൂപിണിയായി അമ്മ ദേവി സർവ്വൈശ്വര്യവും ചൊരിഞ്ഞു, വരദായിനിയായി മന്ദസ്മിതം തൂകി പനിച്ചയത്ത് വാണരുളുന്നു. പനിച്ചയത്തിന്റെ ചുറ്റും നാനാ ദേശത്തു നിന്നുള്ള ഭക്തർക്ക് ആശ്രയമാണ് പനിച്ചയം മുത്തി. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയെ വണങ്ങി അനുഗ്രഹം തേടി ജാതിമത ഭേദമന്യേ നാനാദേശത്ത് നിന്നും ഭക്തർ ഇവിടെ എത്തുന്നു. ജാതിമത തിരിവുകളില്ലാതെ സർവ്വർക്കും പനിച്ചയം കാവിൽ പണ്ടുമുതൽക്കേ പ്രവേശനം അനുവദനീയമായിരുന്നു. അശമന്നൂർ പഞ്ചായത്തിൽ പനിച്ചയത്ത് സ്ഥിതി ചെയ്യുന്ന പനിച്ചയം കാവിന് എഴുതപ്പെട്ട വ്യക്തമായൊരു ചരിത്രം ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
എന്നിരുന്നാലും കാലങ്ങളായി പഴമക്കാർ പറഞ്ഞുവന്ന വസ്തുതകളിലേയും, അശമന്നൂരിന്റെയും, അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന കല്ലിൽ ഭഗവതി ക്ഷേത്രത്തിന്റെയും, അശമന്നൂർ അമ്പലത്തിന്റെയും ചരിത്രവുമായി ബന്ധപ്പെടുത്തി പനിച്ചയം കാവിനെയും അറിയാനായി സാധിക്കും. ഒമ്പതാം നൂറ്റാണ്ടിൽ ജൈന മതസ്ഥർ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നതാണ് കല്ലിൽ ക്ഷേത്രം. ഏകദേശം ആ കാലത്ത് തന്നെ പനിച്ചയത്തും ചുറ്റും ദേശങ്ങളിലും ദൈവാരാധനയും ക്ഷേത്രങ്ങളും കാവുകളും ആരംഭിച്ചിരിക്കാം. ജൈനമതക്കാരുടെ പ്രധാന ദേവതകളിൽ ഒന്നായ 'ഐലിയക്ഷി' പ്രതിഷ്‌ഠ പനിച്ചയം കാവിലും കാണുന്നത് ഇതിനു ഒരു തെളിവാണ്. അഹിംസ പിന്തുടർന്ന് കൃഷി ചെയ്ത് ജീവിച്ചിരുന്ന ജൈന മതസ്ഥരുടെ കാലഘട്ടത്തിൽ ഗോക്കളെ ആരാധിച്ചു പോന്നിരുന്നു. മൃഗബലിയും മറ്റും അന്നുണ്ടായിരുന്നില്ല. പിന്നീട് കാലാനുസൃതമായി കാവിന്റെ സംരക്ഷകരും, നടത്തിപ്പുകാരും മാറുകയും മൃഗബലി, ഗുരുതി പോലുള്ള ആചാരങ്ങൾ തുടങ്ങിയതായും മനസിലാക്കാം.
പനിച്ചയം കാവിലും ഒരു കാലത്ത് ഗുരുതി ഉണ്ടായിരുന്നുവെങ്കിലും, ഒരു കാർഷിക സംസ്കാരത്തിലൂടെ തന്നെയാണ് ഈ കാവ് നിലനിന്നു പോന്നത്. ചുറ്റും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരത്തിനു നടുവിലായി അടുക്കി വച്ച കുറച്ചു ചെങ്കല്ലുകൾക്ക് മുകളിലായി കാണപ്പെടുന്നതായിരുന്നു ആദ്യകാലത്തെ പനിച്ചേരി മുത്തിയുടെ പ്രതിഷ്‌ഠ. കാർഷികവൃദ്ധിയിലൂടെ ലഭിക്കുന്ന വിളവിന്റെ ഒരു പങ്ക് പനിച്ചേരി മുത്തിക്ക് സമർപ്പിച്ച് വർഷത്തിലൊരിക്കൽ താലപ്പൊലി മഹോത്സവം നടത്തി പ്പോരുന്ന പതിവ് ഇവിടെ നിലനിന്നിരുന്നു. പനിച്ചയം ദേവി ക്ഷേത്രത്തിനുവേണ്ടി നാട്ടുകാർ രൂപീകരിച്ച ട്രസ്റ്റാണ് ദേവി വിലാസം യോഗം, പനിച്ചയം. ആദ്യകാലത്ത്, ശ്രീ പി കെ ചന്ദ്രശേഖരൻ (PKC) പ്രസിഡന്റായും, ശ്രീ കെ കൃഷ്ണൻകുട്ടി നായർ സെക്രട്ടറിയായും പ്രവർത്തനം തുടങ്ങി. 1967 മാർച്ച് 13 ആം തീയതി ചേർന്ന യോഗമാണ് അന്ന് ക്ഷേത്രത്തിന് ശ്രീകോവിൽ പണിത് ജീർണ്ണോദ്ധാരണം നടത്താൻ തീരുമാനിച്ചത്. 1968 ജൂലൈ 8 ആം തീയതി ശ്രീകോവിൽ പണിത് പ്രതിഷ്ഠാദിനം നടത്തിയ ക്ഷേത്രം, ഇന്ന് കാണുന്ന രീതിയിൽ ശ്രീകോവിൽ പണിത് നവീകരിക്കുകയുണ്ടായി. രക്ഷസും, ചിത്രകൂടം, നാഗയക്ഷി, നാഗരാജാവ്, ഉൾപ്പെടെ ഐലിയക്ഷി, അന്തിമഹാകാളൻ, വെള്ളാംഭഗവതി, ശാസ്താവ്, തുടങ്ങിയ ഉപദേവതകളും, പ്രതിഷ്ടകളും ഇവിടെയുണ്ട്. ദേശം വാണ പ്രഭുവിന് സ്ഥാനം കൊടുക്കുന്ന പ്രഭുസ്ഥാന പ്രതിഷ്ടയും ഇവിടെ കാണാം. ദേവിക്ക് വലത്തായി ചുറ്റമ്പലത്തിനുള്ളിൽ ഗണപതി പ്രതിഷ്‌ഠയും ഉണ്ട്.
Pooja Timings | Morning: 5:30 AM – 10:30 AM Evening: 5:00 PM – 8:00 PM |
* പ്രധാനപ്പെട്ട ദിവസങ്ങളിൽ പൂജാ സമയങ്ങളിൽ മാറ്റമുണ്ടാകും
Sl. No | Name of Offerings | Amount |
---|---|---|
1 | അഭിഷേകം | 10.00 |
2 | ദിവസപൂജ | 500.00 |
3 | ഗണപതിപൂജ | 100.00 |
4 | ഗണപതിഹോമം | 250.00 |
5 | വിളക്ക് | 10.00 |
6 | നെയ്യ് വിളക്ക് | 30:00 |
7 | ചുറ്റുവിളക്ക് | 500.00 |
8 | ദീപക്കാഴ്ച | 750.00 |
9 | മാല | 20.00 |
10 | കറുകമാല | 20.00 |
11 | കൈവട്ടക ഗുരുതി | 10.00 |
12 | പുഷ്പാഞ്ജലി | 20.00 |
13 | ഗുരുതി പുഷ്പാഞ്ജലി | 20.00 |
14 | രക്ത പുഷ്പാഞ്ജലി | 20.00 |
15 | ശത്രുസംഹാര പുഷ്പാഞ്ജലി | 20.00 |
* Contact us via WhatsApp to book offerings
View photos and videos capturing the essence of temple festivals and rituals.
Garudan Thookkam, or the Eagle Hanging Ritual, is a dramatic and sacred performance observed in Bhadrakali temples, including the Panichayam Temple in Kerala.... Readmore
Goddess Bhadrakali holds a revered place in Kerala’s spiritual and cultural heritage. She is considered a fierce yet protective deity, embodying both destruction and motherly ... Readmore