ക്ഷേത്ര വകയായി ആദ്യമായി നിർമ്മിച്ച ഈ ഭണ്ഡാരം, പനിച്ചയം കനാൽ കവലയിൽ സ്ഥിതി ചെയ്യുന്നു. കാലങ്ങളായി ഉത്സവം, ദേശവിളക്ക് തുടങ്ങിയവയ്ക്ക് ഇവിടെ നിന്നും താലം എതിരേൽപ്പ് പതിവുണ്ട്. പനിച്ചേരിക്കാവിലമ്മയെ ഇവിടെ വണങ്ങി, വഴിപാട് അർപ്പിച്ചു പോകുന്നവർ അനവധി.
കഴിഞ്ഞ 65 വർഷത്തോളമായി പയ്യാലിൽ ശ്രീ മോഹനൻ തച്ചരുകുടി വക സ്ഥലത്ത് സ്ഥാപിതമായിരുന്ന ദേവി ക്ഷേത്ര ഭണ്ഡാരം ദേവിയുടെ അനുഗ്രഹത്താൽ പുനർനിർമ്മിക്കുകയുണ്ടായി. പയ്യാൽ ഭക്തജന കൂട്ടായ്മയായ പയ്യാൽ ഭക്തജന സമൂഹത്തിന്റെ ശ്രമഫലമായി ദേവീക്ഷേത്ര ഭണ്ഡാരത്തിന് വേണ്ടി വാങ്ങിച്ചുനൽകിയ ഒരു സെന്റ് ഭൂമിയിൽ നിർമ്മിച്ച പുതിയ ഭണ്ഡാരത്തിന്റെ സമർപ്പണം 2025 ഫെബ്രുവരി 05 ബുധനാഴ്ച (കൊല്ല വർഷം 1200, മകര ഭരണി) രാവിലെ 6 മണിക്ക് ക്ഷേത്ര മേൽശാന്തി ശ്രീ സന്തോഷ് കുമാർ അവർകളുടെ കാർമികത്വത്തിൽ നടത്തപ്പെട്ടു. അന്നേ ദിവസം വൈകിട്ട് ക്ഷേത്ര ഭണ്ഡാരനടയിൽ വച്ച് ദീപാരാധനയും തുടർന്ന് പ്രസാദ ഊട്ടും, കലാപരിപാടികളും നടക്കുകയുണ്ടായി. ജാതിമത ഭേദമന്യേ നല്ലവരായ എല്ലാ നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.